
കേവലം പന്ത്രണ്ട് റിയാലിന് 14 വിഭവങ്ങളോടെയുള്ള ഇല സദ്യയൊരുക്കി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്
അമാനുല്ല വടക്കാങ്ങര
ദോഹ. ചുരുങ്ങിയ നിരക്കില്‍ മികച്ച ഭക്ഷണ വിഭവങ്ങള്‍ നല്‍കി സാധാരണക്കാരുടെ പ്രിയപ്പെട്ട റസ്റ്റോറന്റായി മാറിയ ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് കേവലം പന്ത്രണ്ട് റിയാലിന് 14 വിഭവങ്ങളോടെയുള്ള ഇല സദ്യയൊരുക്കുന്നു. ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സദ്യയെന്നും 11 മണിക്ക് തന്നെ സദ്യ ആരംഭിക്കുമെന്നും ഗള്‍ഫ് ഗാര്‍ഡന്‍ മാനേജര്‍ അലി വള്ളിയാട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.