
Breaking News
ക്ലബ് ലോകകപ്പ് 2023 സൗദി അറേബ്യയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: 2023 ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന ക്ലബ് ലോകകപ്പ് 2023 സൗദി അറേബ്യയില്‍ നടക്കുമെന്ന് ഫിഫ അറിയിച്ചു.
ചൊവ്വാഴ്ച നടന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് ക്ലബ് ലോകകപ്പിന്റെ അടുത്ത എഡിഷന്‍ കിംഗ്ഡത്തില്‍ നടത്താനുള്ള തീരുമാനമോടുത്തത്.
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ വന്‍ വിജയത്തിന് ശേഷം ഫിഫ ക്ലബ് ലോകകപ്പും ഗള്‍ഫിലേക്കെത്തുന്നുവെന്നത് ഗള്‍ഫ് മേഖലക്ക് മൊത്തത്തില്‍ തന്നെ അഭിമാനകരമാണ്.
”ഫിഫ ക്ലബ് ലോകകപ്പിനായി ലോകത്തെ മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബുകളെയും എല്ലാ ആരാധകരെയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതില്‍ അഭിമാനിക്കുന്നുവെന്ന് സൗദി കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു.