
ലോകത്തിലെ മികച്ച 250 അക്കാദമിക് മെഡിക്കല്‍ സെന്ററുകളില്‍ ഇടം നേടി ഖത്തറിലെ അഞ്ച് ആശുപത്രികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകത്തിലെ മികച്ച 250 അക്കാദമിക് മെഡിക്കല്‍ സെന്ററുകളില്‍ ഇടം നേടി ഖത്തറിലെ അഞ്ച് ആശുപത്രികള്‍ . യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായുള്ള ലോകത്തെ പ്രമുഖ ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സ് നടത്തിയ പുതിയ പഠനമനുസരിച്ചാണ് ഖത്തറിലെ അഞ്ച് ആശുപത്രികള്‍ ലോകത്തിലെ മികച്ച 250 അക്കാദമിക് മെഡിക്കല്‍ സെന്ററുകളില്‍ ഇടം നേടി. ഇതോടെ ലോകത്തെ മികച്ച 250 ആശുപത്രികളില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ള രാജ്യമെന്ന സ്ഥാനം ഖത്തര്‍ സ്വന്തമാക്കി.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ റുമൈല ആശുപത്രി,ഹമദ് ജനറല്‍ ആശുപത്രി, നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ & റിസര്‍ച്ച്, ഹാര്‍ട്ട് ഹോസ്പിറ്റല്‍, സിദ്ര മെഡിസിന്‍ എന്നിവയാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്.