ഖത്തര്‍ ദേശീയ കായിക ദിനം അവിസ്മരണീയമാക്കി ജനറേഷന്‍ അമേസിംഗ് ഫൗണ്ടേഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനം അവിസ്മരണീയമാക്കി ജനറേഷന്‍ അമേസിംഗ് ഫൗണ്ടേഷന്‍. 2023ലെ ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ലുസൈലിലെ കമ്മ്യൂണിറ്റി ക്ലബ്ബില്‍ ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 ന്റെ മാനുഷികവും സാമൂഹികവുമായ പൈതൃക പദ്ധതിയായ ജനറേഷന്‍ അമേസിംഗ് ഫൗണ്ടേഷന്‍ നിരവധി ശാരീരികവും ആരോഗ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ലുസൈല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്, സാക്ഷരതാ ക്ലാസുകള്‍, ആര്‍ട്ട് വര്‍ക്ക് ഷോപ്പുകള്‍, വിവിധ ഫിറ്റ്നസ് സെഷനുകള്‍ എന്നിവയാണുണ്ടായിരുന്നത്.
ഖത്തറിലെ യുഎസ് എംബസിയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമായ പ്രൊഫഷണല്‍ വനിതാ ഫുട്‌ബോള്‍ താരങ്ങളും നെതര്‍ലാന്‍ഡ്സ്, കാനഡ അംബാസഡര്‍മാരും ഉള്‍പ്പെടെ 250-ലധികം ആളുകള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
ആരോഗ്യവും സാമൂഹികമായ ഏകീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും സൗഹൃദത്തിനും ടീം വര്‍ക്കിനും നേതൃത്വത്തിനും അവസരങ്ങള്‍ സൃഷ്ടിച്ച് ആളുകളെ ഒന്നിപ്പിക്കുന്നതിനുമുള്ള മികച്ച മാര്‍ഗമാണ് കായികമെന്ന് ജനറേഷന്‍ അമേസിങ് ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നാസര്‍ അല്‍ ഖൂരി പറഞ്ഞു.