
ലിപി പബ്ളിക്കേഷന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ പബ്ളിഷര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്
ദോഹ. ലിപി പബ്ളിക്കേഷന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ പബ്ളിഷര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. വിവിധ വിഷയങ്ങളിലായി രണ്ടായിരത്തിലധികം വ്യത്യസ്ത ടൈറ്റിലുകള്‍ പ്രസിദ്ധീകരിക്കുകയും കൂടുതല്‍ എഴുത്തുകാര്‍ക്ക് വളരാന്‍ അവസരമൊരുക്കുകയും ചെയ്തത് പരിഗണിച്ചാണ് ലിപിയെ ഈ പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.
വര്‍ഷങ്ങളായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലെ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമായി മാറിയ ലിപി പബ്ളിക്കേഷന്‍ കൂടുതല്‍ പ്രകാശന ചടങ്ങുകള്‍ സംഘടിപ്പിച്ചും പ്രശസ്തരാണ്.
മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.