
Breaking News
ഡിജിപോള്‍ ആപ്പിലെ സാങ്കേതിക തകരാര്‍, ആപ്പിലായത് വോട്ടര്‍മാരും സ്ഥാനാര്‍ഥികളും
അമാനുല്ല വടക്കാങ്ങര
ദോഹ. ഡിജിപോള്‍ ആപ്പിലെ സാങ്കേതിക തകരാര്‍ കാരണം ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപെക് സ് ബോഡി തെരഞ്ഞെടുപ്പ് മാറ്റിവെച്ചപ്പോള്‍ ശരിക്കും ആപ്പിലായത് വോട്ടര്‍മാരും സ്ഥാനാര്‍ഥികളും . നീണ്ട തയ്യാറെടുപ്പുകള്‍ക്കും പ്രചാരണങ്ങള്‍ക്കും ശേഷം വോട്ടിംഗ് പൂര്‍ണമാകാതെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതോടെ ചെയ്ത ജോലികളൊക്കെ വീണ്ടും ചെയ്യേണ്ട അവസ്ഥയിലാണ് സ്ഥാനാര്‍ഥികള്‍.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞുള്ള രണ്ട് മണിക്കൂറിലേറെ സമയം മൊബൈലില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടാണ് വോട്ടര്‍മാര്‍ ആപ്പിലായത്.
ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഫെബ്രുവരി 17 ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് നീട്ടിവെച്ചത് വീണ്ടും മാറ്റിവെക്കേണ്ടി വന്നത് പല ഗുരുതരമായ ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.