
ഖത്തര്‍ എയര്‍വേയ്സും എയര്‍ബസും തമ്മിലെ നിയമ പോരാട്ടം അവസാനിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ എയര്‍വേയ്സും എയര്‍ബസും തമ്മില്‍ എ 350 വിമാനങ്ങളുടെ ഉപരിതലത്തിലെ കേടുപാടുകള്‍ സംബന്ധിച്ചുണ്ടായിരുന്ന തര്‍ക്കവുമായി ബന്ധപ്പെട്ട നിയമ പോരാട്ടം സൗഹാര്‍ദ്ദപരവും പരസ്പര സമ്മതവുമായ ഒത്തുതീര്‍പ്പിലെത്തിയതായി ബുധനാഴ്ച അറിയിച്ചു.
ഖത്തര്‍ എയര്‍വേയ്സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്നും ഈ വിമാനങ്ങള്‍ സുരക്ഷിതമായി വായുവില്‍ തിരികെ എത്തിക്കാന്‍ ഇരു കക്ഷികളും ഉറ്റുനോക്കുകയാണെന്നും പറഞ്ഞു.