
അഞ്ചാമത് സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിലെ മലയാളി സാന്നിധ്യമായി എഞ്ചിനീയര്‍ അബ്ദുല്‍ സത്താര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹയില്‍ നടന്ന അഞ്ചാമത് സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിലെ മലയാളി സാന്നിധ്യമായി എഞ്ചിനീയര്‍ അബ്ദുല്‍ സത്താര്‍. ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ സിംഗപ്പൂര്‍ ഇന്ററര്‍പോള്‍ മേധാവി ഷെയിന്‍ ക്രോസ് മുഖ്യ അതിഥിയായിരുന്നു.
ഖത്തറിലെ വിവിധ മന്ത്രാലയം, ഉരീദു , വിവിധ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമായിരുന്നു. ഐബിപിസി വൈസ് പ്രസിഡന്റ് കൂടിയായ അബ്ദുല്‍ സത്താര്‍ കോണ്‍ഫറന്‍സില്‍ പാനല്‍ സ്പീക്കര്‍ ആയാണ് പങ്കെടുത്തത്.