
എന്‍ഡ് ഓഫ് സീസണ്‍ പ്രമാണിച്ച് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ്
അമാനുല്ല വടക്കാങ്ങര
ദോഹ: എന്‍ഡ് ഓഫ് സീസണ്‍ പ്രമാണിച്ച് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ് . വിവിധ റൈഡുകള്‍ കുറഞ്ഞ നിരക്കില്‍ ആസ്വദിക്കാനുള്ള അവസരമാണ് ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ് നല്‍കുന്നത്. മാര്ച്ച് 18 വരെയാണ് ഇളവുകള്‍.
ലുസൈലിന്റെ ഹൃദയഭാഗത്തുള്ള അല്‍ മഹാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന, എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്കായി വൈവിധ്യമാര്‍ന്ന റൈഡുകളും ആകര്‍ഷണങ്ങളും പ്രവര്‍ത്തനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു ലോകോത്തര ശൈത്യകാലത്തെ അടിസ്ഥാനമാക്കിയുള്ള പാര്‍ക്കാണ് ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ്.