
മന്നലാംകുന്ന് ഖത്തര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഓര്‍ബിറ്റല്‍ എഫ് .സി ദോഹ വിന്നേഴ്‌സ് ,വഖാസ് എഫ് .സി അല്‍ഖോര്‍ റണ്ണേഴ്‌സ് അപ്
അമാനുല്ല വടക്കാങ്ങര
ദോഹ. മന്നലാംകുന്ന് ഖത്തര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഓര്‍ബിറ്റല്‍ എഫ് .സി ദോഹ വിന്നേഴ്‌സ് ,വഖാസ് എഫ് .സി അല്‍ഖോര്‍ റണ്ണേഴ്‌സ് അപ് .
ഖത്തര്‍ ശാന്തി നികേതന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് ഖത്തര്‍ സ്റ്റീല്‍ മാനവ വിഭവശേഷി ഡയരക്ടര്‍ ഈസ്സ അല്‍ ഹജ്രി കിക്കോഫ് ചെയ്തു.അബ്ദുള്ള തെരുവത്ത്, നൗഫല്‍ അബ്ദുറഹ്‌മാന്‍ ആര്‍.ജെ ജിബിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പതിനാറു ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുത്തു.
സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ,കണ്‍വീനര്‍ പെര്‍ട്ട്‌സ് ഖത്തര്‍ മാനേജിങ് ഡയറക്ടര്‍ ലിയാഖത്ത് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.
ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022-ല്‍ വോളന്റീയേസ് ആയി സേവന അനുഷ്ടിച്ച അസോസിയേഷന്‍ പ്രവര്‍ത്തകരെ വേദിയില്‍ ആദരിച്ചു .
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജിഷാദ് ഹൈദരലി കൺവീനർ ഷാഹുൽ കോട്ടപ്പുറത്ത് ,രക്ഷധികാരി കാസിം കറുത്താക്ക , അർഷാദ് ,ലാൽ വലിയകത്ത് , മുജീബ് ,യൂസഫ് പി .കെ ,താഹ ജമാൽ ,ആദിൽ റഷീദ് & ഷമീർ കൂലിയാട് എന്നിവര്‍ നേതൃത്വം നല്‍കി.