വര്‍ഷാവസാനത്തോടെ കഹ്റാമ 600,000 സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) ഇതിനകം 300,000 സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചതായും ഈ വര്‍ഷാവസാനത്തോടെ കഹ്റാമ 600,000 സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുമെന്നും കഹ്‌റാമ വ്യക്തമാക്കി.
പരമ്പരാഗത മീറ്ററുകള്‍ക്ക് പകരമായി 600,000 സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് 2021 ല്‍ കഹ്റാമ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ആരംഭിച്ചതെന്ന് കഹ്റാമയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള മറിയം നാസര്‍ അല്‍ നാമ പറഞ്ഞു.ഖത്തറിലെ പരമ്പരാഗത മീറ്ററുകള്‍ക്ക് പകരം സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിക്കുന്നതില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്.
”ഇതുവരെ, രാജ്യത്ത് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള ലക്ഷ്യത്തിന്റെ പകുതിയിലധികവും പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ (2023) ശേഷിക്കുന്ന മീറ്ററുകള്‍ സ്ഥാപിക്കുമെന്ന് അല്‍ നാമ പറഞ്ഞു.