Breaking NewsUncategorized
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഇലക്ട്രോണിക് ഗേറ്റുകളിലൂടെ 40 സെക്കന്‍ഡിനുള്ളില്‍ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം
ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇ-ഗേറ്റുകള്‍ ഉപയോഗിച്ച് യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ശരാശരി സഞ്ചാരിക്ക് പരമാവധി 40 സെക്കന്‍ഡ് മതിയെന്ന് ഖത്തറിലേക്കുള്ള യാത്രയുടെ എളുപ്പത്തെക്കുറിച്ച് സംസാരിക്കവെ എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍ മേജര്‍ മുഹമ്മദ് മുബാറക് അല്‍-ബുവൈനൈന്‍ പറഞ്ഞു. ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനലുകള്‍ക്ക് ഇലക്ട്രോണിക് ഗേറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് പുറപ്പെടുമ്പോഴും എത്തിച്ചേരുമ്പോഴും അവ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്നും ഇ-ഗേറ്റ് കൗണ്ടറില്‍ ഒരു യാത്രക്കാരന് 30 മുതല്‍ 40 സെക്കന്‍ഡ് വരെ മാത്രമേ വേണ്ടിവരികയുള്ളൂ വെന്നും അദ്ദേഹം പറഞ്ഞു