
2023 ഫെബ്രുവരിയില്‍ യാത്രക്കാരുടെ എണ്ണം 49.4 ശതമാനം വര്‍ദ്ധിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. വിമാനം വഴി ഖത്തറിലെത്തുന്ന യാത്രക്കാരുടെ എണ്ണം 2023 ഫെബ്രുവരിയില്‍ 49.4 ശതമാനം വര്‍ദ്ധിച്ചതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു. ഹയ്യാ കാര്‍ഡില്‍ 2024 ജനുവരി 24 വരെ ഖത്തറിലേക്ക് വരാമെന്നതും ഓണ്‍ അറൈവല്‍ വിസകള്‍ വ്യാപകമായതുമാണ് പ്രധാനമായും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ കാരണം. ഖത്തറില്‍ നടക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളും നിരവധി പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ് .