
അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഐ.സി.ബി.എഫ്. മാനേജിംഗ് കമ്മറ്റിയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സജീവ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയെ ഐ.സി.ബി.എഫ്. മാനേജിംഗ് കമ്മറ്റി അംഗമായി എംബസി നോമിനേറ്റ് ചെയ്തു.
പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഐ.സി.ബി.എഫ്. മാനേജിംഗ് കമ്മറ്റിയില്‍ വരുന്നത് പ്രവാസി സമൂഹത്തിന് ഏറെ ഗുണകരമാകും.
സാമൂഹ്യ പ്രവര്‍ത്തകയായ സറീന അഹദാണ് ഐ.സി.ബി.എഫ്. മാനേജിംഗ് കമ്മറ്റിയിലേക്ക് എംബസി നോമിനേറ്റ് ചെയ്ത മറ്റൊരു മലയയാളി