കള്‍ച്ചറല്‍ ഫോറം ഖത്തര്‍ രക്തദാന ക്യാമ്പ് മാര്‍ച്ച് 24 വെള്ളിയാഴ്ച
ദോഹ. കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മാര്‍ച്ച് 24 , വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ 11 മണി വരെ ബ്‌ളഡ് ഡോണര്‍ സെന്ററില്‍ നടക്കും.
ഈ രക്തദാന യജ്ഞത്തില്‍ പങ്കെടുക്കാനുദ്ദേശിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക :
1. ഡയബറ്റിസ്, തൈറോയ്ഡ്, കൊളസ്‌ട്രോള്‍ എന്നിവയ്ക് മരുന്ന് കഴിക്കുന്നവര്‍ക്കും രക്തം നല്കാം.
2. ഹൃദയ ശസ്ത്രക്രിയ, ഇന്‍സുലിന്‍ എടുക്കുന്നവര്‍, അനിയന്ത്രിതമായ രക്ത സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രക്തം നല്‍കേണ്ടതില്ല.
3. ആന്റിബയോട്ടിക്സ് മരുന്ന് എടുത്തവരാണെങ്കില്‍ 30 ദിവസത്തിന് ശേഷം രക്തം നല്‍കാവുന്നതാണ്.
4. പ്രായം 18 വയസ്സിനും 60 വയസ്സിനും ഇടയില്‍ ആയിരിക്കണം.
5. ഏതെങ്കിലും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ യാത്ര ചെയ്തവര്‍ക്ക് രക്തം നല്‍കാന്‍ കഴിയുന്നതല്ല. മറ്റ് രാജ്യങ്ങളില്‍ ഒരു മാസമാണ് കാലാവധി.
6. കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാവുന്നതാണ്. വാക്സിനേറ്റഡ് ആയവര്‍ക്കും പങ്കെടുക്കാം.
7. മുമ്പ് രക്തം നല്‍കിയവര്‍ കുറഞ്ഞത് 2 മാസം കഴിഞ്ഞ് മാത്രമേ രക്തം
നല്‍കേണ്ടതുള്ളൂ.
8. രക്തദാനം ചെയ്യുന്നതിന്റെ തലേ ദിവസം 5-6 മണിക്കൂറെങ്കിലും ഉറക്കം ലഭിച്ചിരിക്കണം. വരുന്നതിന് മുമ്പ് മിതമായ രീതിയില്‍ ഭക്ഷണം കഴിച്ചിരിക്കേണ്ടതാണ്.
9.യാത്രാസൗകര്യം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി അറിയിക്കണം.
10. രക്തദാന സമയം വൈകുന്നേരം 7 മണി മുതല്‍ രാത്രി 11 മണി വരെയായിരിക്കും.
11. സൗകര്യമുള്ള സമയം ഗൂഗിള്‍ ഫോമില്‍ തിരഞ്ഞെടുക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
70682929,
50109502,
77021291,
55425191
രജിസ്‌ട്രേഷന്‍ ലിങ്ക് https://forms.gle/21hyeAvEgKM5wB6VA