റമദാനില്‍ പൊതുജനാരോഗ്യ മന്ത്രാലയം ജോലി സമയം പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കല്‍ കമ്മീഷന്‍ വകുപ്പ്, ജനന രജിസ്‌ട്രേഷന്‍ ഓഫീസുകള്‍, വിദേശത്തുള്ള മെഡിക്കല്‍ റിലേഷന്‍സ് ആന്‍ഡ് ട്രീറ്റ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ പ്രവൃത്തി സമയം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
മെഡിക്കല്‍ കമ്മീഷന്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മുപ്പത് വരെ രോഗികളെ സ്വീകരിക്കും
നവജാതശിശുക്കളുടെ രജിസ്‌ട്രേഷനും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമുള്ള അപേക്ഷകള്‍ ജനന രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയാണ് പ്രവര്‍ത്തിക്കുക. അല്‍ ഖോര്‍ ഹോസ്പിറ്റല്‍, അല്‍ വക്ര ഹോസ്പിറ്റല്‍ ക്യൂബന്‍ ഹോസ്പിറ്റല്‍, സിദ്ര മെഡിസിന്‍, അല്‍-അഹ് ലി ി ഹോസ്പിറ്റല്‍, ദോഹ ക്ലിനിക് ഹോസ്പിറ്റല്‍, അല്‍-ഇമാദി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്.
1:30 മുതല്‍ 4:30 വരെ വൈകുന്നേരത്തെ ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ജനന രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ സിദ്ര മെഡിസിന്‍, അല്‍-അഹ്ലി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായിരിക്കും.
വിദേശത്തുള്ള മെഡിക്കല്‍ റിലേഷന്‍സ് ആന്‍ഡ് ട്രീറ്റ്മെന്റ് വിഭാഗത്തിലെ രോഗികളെ പൊതുജനാരോഗ്യ മന്ത്രാലയ കെട്ടിടത്തില്‍ സ്വീകരിക്കുന്നതിനുള്ള അപ്പോയിന്റ്മെന്റുകള്‍ ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1 വരെ ആയിരിക്കും.