Breaking News
റമദാനില്‍ വിലക്കയറ്റം നിയന്ത്രിക്കുവാന്‍ നടപടികളുമായി വാണിജ്യ, വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. വിശുദ്ധ റമദാന് മാസത്തില്‍ ഭക്ഷ്യോത്പന്നങ്ങളുടെ അന്യായമായ വിലക്കയറ്റം തടയാന്‍ വാണിജ്യ, വ്യവസായ മന്ത്രാലയം രംഗത്ത്. റമദാന് പോലെയുള്ള അവസരങ്ങളില്‍, ഭക്ഷ്യോത്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നത് ചില ഉപഭോഗവസ്തുക്കളുടെ അന്യായമായ വിലവര്‍ദ്ധനവിന് കാരണമായേക്കാമെന്നത് കണക്കിലെടുത്താണ് മന്ത്രാലയം നടപടികള്‍ സ്വീകരിച്ചത്. രാജ്യത്തെ വ്യാപാര സമുച്ഛയങ്ങളുമായി സഹകരിച്ച് നിരവധി സാധനങ്ങളുടെ വില കുറച്ചും അര്‍ഹരായവര്‍ക്ക് സബ്സിഡി അനുവദിച്ചുമൊക്കെയാണ് മന്ത്രാലയം വില നിയന്ത്രിക്കുന്നത്.