ശൈഖ മയാസ്സയും ആരോഗ്യമന്ത്രിയും ചേര്‍ന്ന് എച്ച്എംസിയില്‍ ‘കലാസൃഷ്ടികളുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. വിമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടികള്‍ ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് അല്‍ താനിയും പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
എച്ച്എംസി ആശുപത്രികളിലും സൗകര്യങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിനായി ക്യുഎം നല്‍കിയ കലാസൃഷ്ടികള്‍, ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 2020-ല്‍ കൊവിഡ്-19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നടത്തിയ ‘ഔട്ട്ബ്രേക്ക്’ എക്സിബിഷനില്‍ നിന്നും തെരഞ്ഞെടുത്തതാണ്.
അന്‍ഫല്‍ അല്‍ കന്ദാരിയുടെ ദ റിപ്‌ളകഷന്‍ എക്‌സ്പിരിമെന്റ് , മൊഹമ്മദ് അല്‍ സുവൈദിയുടെ ദ കണ്‍സ്യൂമര്‍ കണ്‍സ്യുംഡ് ,റോഡ അല്‍ താനിയുടെ റിക്‌ളൈമ്ഡ് ബൈ നാച്വര്‍ , ഇറാഖി വംശജനും ഖത്തര്‍ ആസ്ഥാനമായുള്ള കലാകാരനുമായ അഹമ്മദ് ബഹ്റാനിയുടെ ബഹ്റാനി ബേബി എന്ന ശില്‍പം എന്നിവയാണ് വിമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.