Breaking NewsUncategorized

ആരോഗ്യകരമായ ജീവിതശൈലിക്കാഹ്വാനം ചെയ്ത് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ റമദാന്‍ കായികമേള


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറീ സമൂഹത്തില്‍ ആരോഗ്യകരമായ ജീവിതശൈലിക്കാഹ്വാനം ചെയ്ത് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ റമദാന്‍ കായികമേള. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ ആതിഥേയത്വം വഹിക്കുന്ന പത്താമത് റമദാന്‍ കായികമേള, ആരോഗ്യകരമായ ജീവിതശൈലി ലക്ഷ്യമിട്ട് 12 ദിവസത്തെ പരിപാടികളിലേക്ക് കായികതാരങ്ങളെ മാത്രമല്ല, കായിക പ്രേമികളെയും ആകര്‍ഷിക്കുന്നു.

കായികരംഗത്ത് കഴിവുള്ള വ്യക്തികളെ കണ്ടെത്തുന്നതിനും ആസ്പയറിന്റെ സൗകര്യങ്ങള്‍ക്കുള്ളില്‍ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും റമദാന്‍ ടൂര്‍ണമെന്റുകള്‍ പ്രയോജനപ്പെടുന്നതായി ഡയറക്ടര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് നാസര്‍ അബ്ദുല്ല അല്‍ ഹജ്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!