ഹിഫ്സ് അല്‍ നെയ്മ സെന്റര്‍ 2022-ല്‍ 355,208 മിച്ച ഭക്ഷണം ശേഖരിച്ച് നിര്‍ധന കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വിതരണം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും വലിയ സാമൂഹിക സംരംഭമായ ഹിഫ്സ് അല്‍ നെയ്മ സെന്റര്‍ 2022-ല്‍ 355,208 മിച്ച ഭക്ഷണം ശേഖരിച്ച് നിര്‍ധന കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വിതരണം ചെയ്തു.
കഴിഞ്ഞ വര്‍ഷം 358,870 പേര്‍ക്ക് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രയോജനം ലഭിച്ചു. മിച്ചം വരുന്ന പാകം ചെയ്ത ഭക്ഷണം, ഭക്ഷ്യവസ്തുക്കള്‍, മറ്റ് തരത്തിലുള്ള സംഭാവനകള്‍ എന്നിവ ശേഖരിക്കുന്നത് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
വിശുദ്ധ റമദാന്‍ മാസത്തില്‍ ഭക്ഷണ കൊട്ടകള്‍, ഇഫ്താര്‍ ഭക്ഷണം, സകാത്ത് അല്‍ ഫിത്തര്‍ വിതരണം തുടങ്ങിയ പ്രത്യേക പരിപാടികള്‍ കേന്ദ്രം നടത്തുന്നു.
ഇഫ്താര്‍ പാര്‍ട്ടികളും വിരുന്നുകളും മൂലം മിച്ച ഭക്ഷണത്തിന്റെ എണ്ണം വര്‍ദ്ധിക്കുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ കേന്ദ്രം അതിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി ഹിഫ്‌സ് അല്‍ നെയ്മ സെന്ററിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മുഹമ്മദ് യൂസഫ് അല്‍ മുഫ്ത പറഞ്ഞു.
കേന്ദ്രവുമായി 44355555 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ വഴി ബന്ധപ്പെടാം.