Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അല്‍ സദ്ദും അല്‍ ദുഹൈലും തമ്മിലുള്ള ഖത്തര്‍ കപ്പ് ഫൈനലിന് വന്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍

ദോഹ. അല്‍ സദ്ദും അല്‍ ദുഹൈലും തമ്മിലുള്ള ഖത്തര്‍ കപ്പ് ഫൈനലിന് വന്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ . ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ ഖത്തര്‍ കപ്പിന് വേണ്ടിയുള്ള പോരാട്ടം നാളെ (ഏപ്രില്‍ 6) രാത്രി 10 മണിക്ക് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് നടക്കുക.

എല്ലാ പങ്കാളികളുമായും സഹകരിച്ചും ഏകോപിപ്പിച്ചും ഖത്തര്‍ കപ്പ് അവിസ്മരണീയമാക്കുന്നതിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂര്‍ണ്ണമായി നടക്കുന്നുണ്ടെന്നും ക്യുഎസ്എല്‍ വലിയ പ്രാധാന്യം നല്‍കുന്ന ഖത്തര്‍ കപ്പിന്റെ എട്ടാം പതിപ്പിന്റെ ഫൈനലിന് യോഗ്യത നേടിയ രണ്ട് ടീമുകളെ – അല്‍ സദ്ദിനെയും അല്‍ ദുഹൈലിനെയും അഭിനന്ദിക്കുന്നതായും സംഘാടകര്‍ പറഞ്ഞു. ടിക്കറ്റ് വില്‍പന ആശാവഹമാണ്.

Related Articles

Back to top button