ഖത്തറിലെ നിക്ഷേപകര്‍ക്കായി ഇന്‍വെസ്റ്റ് ഖത്തര്‍ ഗേറ്റ് വേ ആരംഭിച്ച് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സി ഖത്തര്‍
ദോഹ. ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സി ഖത്തര്‍ (ഐപിഎ ഖത്തര്‍) ഖത്തറിലെ നിക്ഷേപകര്‍ക്കായുള്ള ആദ്യത്തെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഇന്‍വെസ്റ്റ് ഖത്തര്‍ ഗേറ്റ്വേ ആരംഭിച്ചു.
ഖത്തറിലെ വിദേശ നിക്ഷേപകര്‍ക്ക്ും കമ്പനികള്‍ക്കുമായി ഈ പ്ലാറ്റ്ഫോം സൗജന്യ ഓണ്‍ലൈന്‍ റിസോഴ്സ് പ്രദാനം ചെയ്യുമെന്നും ഖത്തറില്‍ പുതിയ ബിസിനസ് പങ്കാളികള്‍ക്കായുള്ള തിരച്ചില്‍, പൊതു-സ്വകാര്യ മേഖലകളിലെ ബിസിനസ് അവസരങ്ങള്‍, ബിസിനസുകളുടെ വളര്‍ച്ചയെ സഹായിക്കുന്ന വിഭവങ്ങള്‍ എന്നിവ ലഭ്യമാക്കുമെന്നും ഏജന്‍സി ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
പ്ലാറ്റ്ഫോം വഴി, നിക്ഷേപകര്‍ക്ക് നിലവിലെ ടെണ്ടറുകള്‍ പര്യവേക്ഷണം ചെയ്യാനും പ്ലാറ്റ്ഫോമിലെ മറ്റ് അംഗങ്ങളുമായും ഐപിഎ ഖത്തര്‍ ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ടീമുമായും നേരിട്ട് ബന്ധപ്പെടാനും മേഖലകളിലുടനീളം അവരുടെ ബിസിനസ്സ് സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനോ വളര്‍ത്തുന്നതിനോ ഉള്ള നേരിട്ടുള്ള ഇടപെടലുകള്‍ സാധ്യമാക്കും.