Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ല ലീഡേര്‍സ് മീറ്റ് സംഘടിപ്പിച്ചു

ദോഹ : വലിയ സ്വപ്നങ്ങള്‍ കണ്ട് ചുറ്റുമുള്ളവരിലേക്ക് അത് പകര്‍ന്ന് നല്‍കുന്നവരായിരിക്കണം നേതാക്കളെന്ന് അന്‍വര്‍ ഹുസൈന്‍ വാണിയമ്പലം അഭിപ്രായപ്പെട്ടു. കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച ലീഡേറ്‌സ് മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ വിവിധ തട്ടിലുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് സംഘടന വളര്‍ച്ച കൈവരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ സ്വാതന്ത്രത്തിന് കൂച്ച് വിലങ്ങിടുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്നും മീഡിയവണ്‍ നിരോധനം റദ്ദാക്കിയ സുപ്രീം കോടതി വിധി ജനാധിപത്യ മതേതര സ്‌നേഹികള്‍ക്ക് ആവേശം പകരുന്നതാണെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ അഭിപ്രായപ്പെട്ടു.

ജില്ലാ ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.ടി. മുബാറക് സമാപന പ്രഭാഷണവും നടത്തി. ജില്ലാ ഭാരവാഹികളായ അഫ്‌സല്‍ ചേന്ദമംഗല്ലൂര്‍, അബ്ദുറഹീം വേങ്ങേരി, അംജദ് കൊടുവള്ളി, റാസിഖ് എന്‍, ഹാരിസ് പുതുക്കൂല്‍, മുഹസിന്‍ ഓമശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇഫ്താറോടെ പരിപാടി സമാപിച്ചു.

Related Articles

Back to top button