കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ. കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി . കുറ്റിച്ചിറ ആയിരാണം വീട്ടില്‍ യാസര്‍ അറഫാത്ത് (48) ആണ് മരിച്ചത്.
ഖത്തറിലെ സാംസ്‌കാരിക മന്ത്രാലയം ജീവനക്കാരനായിരുന്നു.
പരേതനായ സി.ടി. ഉസ്മാന്‍ കോയയുടെയും എ.വി. ഫാത്തിമയുടെയും മകനാണ്.
ഭാര്യ: കദീജ.മക്കള്‍: നിഹ് ല, നാസ്‌നിന്‍, മുഹമ്മദ് നാഫിഹ്.
സഹോദരങ്ങള്‍: ആയിരാണം വീട്ടില്‍ ഷമീര്‍, ജുലൈ, ജുലീന.
ഖബറടക്കം ഇന്ന് ഇശാ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
