Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ മീറ്റ്

ദോഹ. പട്ടാമ്പി കൂട്ടായ്മയുടെ ഇഫ്താര്‍ മീറ്റ് ഏഷ്യന്‍ ടൗണിലുള്ള സെഞ്ച്വറി ഹോട്ടലില്‍ നടന്നു. ക്ഷണിക്കപ്പെട്ട അതിഥികളടക്കം പട്ടാമ്പി കൂട്ടായ്മയുടെ കുടുംബത്തിലെ നൂറിലധികം പേര്‍ പങ്കെടുത്തു.
പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ഹുദവി പട്ടാമ്പി
റമദാന്‍ സന്ദേശം കൈമാറി.
ഇസ് ലാമിലെ ഓരോ അനുഷ്ഠാനങ്ങള്‍ക്കും ഓരോ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ആ ലക്ഷ്യം നേടി എടുക്കുന്നതായിരിക്കണം നമ്മുടെ ആരാധനകള്‍ എന്നും അദ്ദേഹം ഉണര്‍ത്തി.
ഐ.സി.ബി. എഫ് മാനേജ്‌മെന്റ് കമ്മറ്റി അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സാമൂഹിക പ്രവര്‍ത്തകന്‍ സലാം എന്നിവര്‍ സംസാരിച്ചു.
ഇഫ്താര്‍ മീറ്റിന്റെ ഭാഗമായി
അംഗങ്ങള്‍ക്ക് ഐ.സി.ബി. എഫ് ഇന്‍ഷുറന്‍സ് പോളിസി, നോര്‍ക്ക കാര്‍ഡ് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
സൈനു ബാബു,മുഹമ്മദലി,ഫാസില്‍,നിസാര്‍,ഹാരിസ്,ഫിറോസ്, ഷബീബ്, നിസാര്‍,എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിക്ക് ഹനീഫ് പട്ടാമ്പി സ്വാഗതവും ഷാനവാസ് പട്ടാമ്പി നന്ദിയും പറഞ്ഞു.

Related Articles

Back to top button