പെരിങ്ങത്തൂര്‍ ജുമഅത്ത് പള്ളി മഹല്ല് ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റും മഹല്‍ സംഗമവും
ദോഹ. പെരിങ്ങത്തൂര്‍ ജുമഅത്ത് പള്ളി മഹല്ല് ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റും മഹല്‍ സംഗമവും നടത്തി.ഏഷ്യന്‍ ടൗണിലെ റിക്രിയേഷന്‍ സെന്റ്ററില്‍ പെരിങ്ങത്തൂര്‍ ജുമഅത്ത് പള്ളി മഹല്ല് ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റും മഹല്ല് സംഗമവും ദാന ഗ്രൂപ്പ് എം.ഡി. മൂസ കുറുങ്ങോട്ട്, സഊദിയ ഗ്രൂപ്പ് എം.ഡി. എന്‍.കെ. മുസ്തഫ, സഫാരി ഗ്രൂപ്പ് എം. ഡി. സൈനുല്‍ ആബിദീന്‍, ഫാല്‍ക്കണ്‍ ഗ്രൂപ്പ് എം. ഡി. മുസ്തഫ കല്ലുമ്പുറം, സാദിഖ് (റവാബി ഗ്രൂപ്പ്), ദാവൂദ് സി.എച്ച്. (ഫാമിലി ഷോപ്പിംഗ് കോംപ്‌ളക്‌സ്), അക്ബര്‍ കുന്നോത്ത്, ഫൈസല്‍ പള്ളിക്കണ്ടി, സഹീര്‍ ഒ.പി. തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കടാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.
ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച കരിയാട് സ്വദേശി ഹസനിക്കാക്കുള്ള യാത്ര അയപ്പ് ചടങ്ങും തദവസരത്തില്‍ നടന്നു.