ജ്യോതിശാസ്ത്രപരമായി ഈദ് അല്‍ ഫിത്വര്‍ ഏപ്രില്‍ 21-ന് : ഖത്തര്‍ കലണ്ടര്‍ ഹൗസ്
അമാനുല്ല വടക്കാങ്ങര
ദോഹ: ജ്യോതിശാസ്ത്രപരമായി ഈദ് അല്‍ ഫിത്വര്‍ ഏപ്രില്‍ 21-ന് ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു, വിദഗ്ധര്‍ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, 2023 ഏപ്രില്‍ 21 ന് വെള്ളിയാഴ്ച, ശവ്വാല്‍ മാസത്തിന്റെ തുടക്കവും അനുഗ്രഹീതമായ ഈദുല്‍ ഫിത്വറിന്റെ ആദ്യ ദിനവുമായിരിക്കും. എന്നാല്‍ ശവ്വാല്‍ മാസത്തിന്റെ ആരംഭം സംബന്ധിച്ച അന്തിമ തീരുമാനം ഖത്തറിലെ ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് ഇന്‍വെസ്റ്റിഗേഷന്‍ കമ്മിറ്റിയുടെ അധികാര പരിധിയില്‍ തുടരുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് വ്യക്തമാക്കി
