ഈജിപ്ഷ്യന്‍ സൂപ്പര്‍ സ്റ്റാര്‍ താമിര്‍ ഹുസ്‌നിയുടെ സംഗീത പരിപാടി ഏപ്രില്‍ 22 ന്
അമാനുല്ല വടക്കാങ്ങര

ദോഹ: ഈജിപ്ഷ്യന്‍ സൂപ്പര്‍ സ്റ്റാര്‍ താമിര്‍ ഹുസ്‌നിയുടെ സംഗീത പരിപാടി ഏപ്രില്‍ 22 ന് . ഫിഫ 2022 ലോകകപ്പ്് സമയത്ത് അവിസ്മരണീയമായ പ്രകടനത്തിലൂടെ ഖത്തറിലെ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന അറബ് ഇതിഹാസം താമിര്‍ ഹുസ്‌നി ഡിജെ റോഡ്ജിനൊപ്പം ‘ഈജിപ്ഷ്യന്‍ നൈറ്റ്’ എന്ന പേരില്‍ വരാനിരിക്കുന്ന സംഗീത പരിപാടിയില്‍ ഗംഭീര പ്രകടനങ്ങളുമായാണ് ദോഹയിലേക്ക് മടങ്ങുന്നത്.
ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ അല്‍ മയാസ്സ തിയേറ്ററില്‍ ഏപ്രില്‍ 22 ന് രാത്രി 9 മണിക്കാണ് പരിപാടി . പരിപാടിയുടെ ടിക്കറ്റുകള്‍ വിര്‍ജിന്‍ മെഗാസ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമാണ്. ഗോള്‍ഡ്( 200 റിയാല്‍) പ്ലാറ്റിനം (400 റിയാല്‍), വിഐപി (600 റിയാല്‍) എന്നിങ്ങനെ, ടിക്കറ്റുകള്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു