Breaking News

ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആരോഗ്യ സേവനങ്ങളെക്കുറിച്ച് ഉപദേശം നല്‍കുന്നതിന് 24 മണിക്കൂറും ഹെല്‍പ് ലൈന്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആരോഗ്യ സേവനങ്ങളെക്കുറിച്ച് ഉപദേശം നല്‍കുന്നതിന് 24 മണിക്കൂറും ഹെല്‍പ് ലൈന്‍ ലഭ്യമാകുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

രാജ്യത്തെ ഏതെങ്കിലും സ്വകാര്യ അല്ലെങ്കില്‍ പൊതു ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവയില്‍ നിന്ന് വൈദ്യസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് 16000 എന്ന നമ്പറില്‍ വിളിച്ച് ആരാധകര്‍ക്ക് സൗജന്യ ഹെല്‍പ്പ് ലൈന്‍ ആക്‌സസ് ചെയ്യാമെന്ന് എച്ച്എംസി അറിയിച്ചു.

16000 ഹെല്‍പ്പ്ലൈന്‍ ഓപ്പറേറ്റര്‍മാര്‍ അറബിയിലും ഇംഗ്ലീഷിലും സംസാരിക്കും. ലൊക്കേഷനുകളെ കുറിച്ചുള്ള വിവരങ്ങള്‍, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ എങ്ങനെ ആക്സസ് ചെയ്യാം, ഫാന്‍ സോണുകളില്‍ ലഭ്യമായ വൈദ്യസഹായം, കോവിഡ്-19 വിവരങ്ങള്‍, ഇഹ്തെറാസ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ഈ നമ്പറില്‍ നിന്നും ലഭിക്കും.

ഹയ്യ ഹോട്ട്ലൈനിലേക്ക് (800 2022) വിളിക്കുന്നവരുടെ ചോദ്യം ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ 16000 ഹെല്‍പ്പ് ലൈനിലേക്കും മാറ്റാവുന്നതാണ്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മനി, സ്പാനിഷ്, ഹിന്ദി, പോര്‍ച്ചുഗീസ്, മന്ദാരിന്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷകളിലും ഹയ്യ ഹോട്ട്ലൈന് സഹായം വാഗ്ദാനം ചെയ്യാന്‍ കഴിയും.

 

Related Articles

Back to top button
error: Content is protected !!