Breaking News
ഖത്തറും ബഹറൈനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതിനെ ജിസിസി സെക്രട്ടറി ജനറല്‍ സ്വാഗതം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. റിയാദിലെ ജിസിസി ആസ്ഥാനത്ത് നടന്ന ഖത്തര്‍-ബഹ്റൈന്‍ ഫോളോ-അപ്പ് കമ്മിറ്റിയുടെ രണ്ടാം യോഗത്തിന് ശേഷം പ്രഖ്യാപിച്ച ഖത്തറും ബഹ്റൈന്‍ രാജ്യവും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ തിരിച്ചുവരവിനെ ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി സ്വാഗതം ചെയ്തു.
സൗഹൃദം, സാഹോദര്യം, ചരിത്രം, പൊതു വിധി, ഐക്യം എന്നിവ ഉയര്‍ത്തിപ്പിടിച്ച് ഒറ്റക്കെട്ടായി മുന്നേറാനുള്ള ജിസിസി നേതാക്കളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന തീരുമാണിതെന്ന് അദ്ദേഹം പറഞ്ഞു
