Uncategorized

നൊമ്പരങ്ങള്‍ മറന്നവര്‍ വീണ്ടും ഒത്ത് കൂടി

ദോഹ. പ്രവാസമണ്ണിലെ ജീവിത പാച്ചിലിനിടക്ക് ഓര്‍ക്കാപ്പുറത്ത് ഉറ്റവരെ നഷ്ടമായവരും അപകടങ്ങളിപെട്ട് നാട്ടിലേക്ക് സ്വന്തക്കാരെ പറഞ്ഞയക്കേണ്ടി വന്നവരും പലതരം നിയമ തടസ്സങ്ങളില്‍ പെട്ട് ദീര്‍ഘകാലത്തിനു ശേഷം മാത്രം നാടണയാന്‍ സാധിച്ചവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും നൊമ്പരങ്ങള്‍ മറന്ന് ഒരിക്കല്‍ കൂടി ഒത്തുകൂടി.
കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് കള്‍ച്ചറല്‍ ഫോറം കമ്യൂണിറ്റി സര്‍വ്വീസ് വിംഗ് മുഖേനെ സേവങ്ങള്‍ ഉയോഗപ്പെടുത്തിയവരുടെ ബന്ധുക്കളുടെ ഇഫ്ത്വാര്‍ മീറ്റാണ് ഈ വ്യത്യസ്ഥമായ സംഗമ വേദിയായത്.

പൊടുന്നനെ വന്നു ഭവിച്ച അത്യാഹിതങ്ങളില്‍ തങ്ങള്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും പ്രവാസമണ്ണിലെ ആ ദിന രാത്രങ്ങളിലെ നിസ്സഹായാവസ്ഥയില്‍ തുണയായി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ ചേര്‍ത്ത് പിടിച്ചതും അവര്‍ പങ്ക് വെച്ചു. മലയാളികള്‍ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും പങ്കെടുത്തു. അവരിലേറെ പേരും ആദ്യമായി കള്‍ച്ചറല്‍ ഫോറത്തെ കണ്ട് മുട്ടുന്നത് ഹമദ് ഹോസ്പിറ്റലിലെ അത്യഹിത വിഭാഗത്തിലോ മോര്‍ച്ചറിക്ക് മുന്നില്‍ നിന്നോ ആയിരുന്നു.

സംഗമം ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്‌കീമിലും മറ്റ് പ്രവാസി ക്ഷേമ പദ്ധതികളിലും അംഗമാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. വെറുംകയ്യോടെ ഉറ്റവരിലേക്ക് മടങ്ങിച്ചെല്ലാതിരിക്കന്‍ മുഴുവന്‍ പ്രവാസികളും ഇതില്‍ പങ്കാളിയാവണമെന്ന് അദ്ദേഹം ഉണര്‍ത്തി.

കള്‍ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ സംസ്ഥാനകമ്മറ്റിയംഗങ്ങളായ ഫൈസല്‍ ടി.എ. നൗഷാദ് ഒറവില്‍, മുഹമ്മദ് തന്‍ വീര്‍ ത്ധാര്‍ഖണ്ട്, ശ്രീധര്‍ തമിഴ്നാട്, നാസര്‍ പെരിങ്ങോട്ട് കര, ഹാരിസ് ചാവക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. കള്‍ഛറല്‍ ഫോറം സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, സംസ്ഥാനകമ്മറ്റിയംഗങ്ങളായ നജ്‌ല നജീബ്, റുബീന മുഹമ്മദ് കുഞ്ഞി, കമ്യൂണിറ്റി സംര്‍വ്വീസ് വിംഗ് അംഗങ്ങളായ മുഹമ്മദ് ഷറീന്‍, സുനീര്‍, നിസ്താര്‍ കൊച്ചി, സക്കീന അബ്ദുല്ല, ഹാരിസ് വയനാട്, ഉവൈസ് എറണാകുളം, ഹാമിദ് തങ്ങള്‍, റഹീം വേങ്ങേരി, റാസിഖ് കോഴിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!