Uncategorized
ഇ.എം.ഇ.എ കോളേജ് അലുംനി ഇഫ്താര്‍ സംഗമവും അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് ആദരവും
ദോഹ. കൊണ്ടോട്ടി ഇ എം ഇ എ കോളേജ് ഖത്തറിലെ അലുംനി സംഘടനയായ ‘ഒസീമിയ ഖത്തര്‍ ചാപ്റ്റര്‍’ ഇഫ്താര്‍ സംഗമവും ആദരവും നടത്തി.
ബര്‍വ്വ വില്ലേജ് റൊട്ടാന റെസ്റ്റാറന്റില്‍ വച്ചു നടന്ന പരിപാടി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് വേദിയായി. ചടങ്ങില്‍ ഇന്ത്യന്‍ എംബസ്സിയുടെ അപെക്‌സ് ബോഡിയായ ഐസിബിഎഫ് മാനേജിങ്ങ് കമ്മറ്റി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട
അലുംനി മുഖ്യ രക്ഷാധികാരി അബ്ദുല്‍ റൗഫ് കൊണ്ടോട്ടിയെ മൊമെന്റോ നല്‍കി ആദരിച്ചു.
ഷമീര്‍ മണ്ണറോട്ട് സ്വാഗതവും, കോ ഓര്‍ഡിനേറ്റര്‍ ഷബീബ് കൊണ്ടോട്ടി അധ്യക്ഷതയും വഹിച്ചു. ഷബീര്‍ , ഹാനി മങ്ങാട്ട് , സഗീര്‍ , ജിഫാന്‍ ,ആഷിഖ് , റബീഹ്, ജാഫര്‍ ,സലീം,റിയാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നാസര്‍ അല്ലിപ്പാറ നന്ദി പറഞ്ഞു .