Archived ArticlesUncategorized
ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് പാണ്ട ഹൗസ് പാര്‍ക്കിലെ സന്ദര്‍ശന സമയം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ
അമാനുല്ല വടക്കാങ്ങര
ദോഹ: ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് പാണ്ട ഹൗസ് പാര്‍ക്കിലെ സന്ദര്‍ശന സമയം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയായിരിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു.
ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 50 റിയാലും 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്് 25 റിയാലുമാണ്. ഔന്‍ ആപ്ലിക്കേഷന്‍ വഴി മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ. ബുക്ക് ചെയ്ത ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന ദിവസത്തേക്ക് മാത്രമേ ടിക്കറ്റിന് സാധുതയുള്ളൂ. ഇത് മറ്റൊരു ദിവസം ഉപയോഗിക്കാന്‍ കഴിയില്ലെന്നും റീഫണ്ട് നല്‍കാനാവില്ലെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
