Uncategorized

ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി അഡ്വ. വി വി പ്രകാശ് അനുസ്മരണയോഗം സംഘടിപ്പിച്ചു


ദോഹ. ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ഡി സി സി മുന്‍ പ്രസിഡന്റ്‌റ് അഡ്വ. വി വി പ്രകാശിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടാനുബന്ധിച്ച് തുമാമയിലുള്ള ഐ ഐ സി സി അല്‍ മുഫ്താ ഹാളില്‍ വെച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

ഇന്‍കാസ് മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് സി എ സലാമിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ മുഖ്യ പ്രഭാഷണം നടത്തി. ഇന്‍കാസ് ഖത്തറിന്റെ നേതാക്കളായ കെ കെ ഉസ്മാന്‍, ബഷീര്‍ തുവാരിക്കല്‍, കെ വി ബോബന്‍, കേശവദാസ്, ഈപ്പന്‍ തോമസ്, ഷിബു, അബ്ദുല്‍ മജീദ്, ജയപാല്‍, ഹനീഫ ചാവക്കാട്, സിദ്ദിഖ് ചെറുവല്ലൂര്‍, സന്ദീപ് നിലമ്പുര്‍, ശിഹാബ് നരണിപ്പുഴ, റിയാസ് വാഴക്കാട് മുതലായവര്‍ സംസാരിച്ചു. യോഗത്തില്‍ വിനോദ് പുത്തന്‍വീട്ടില്‍ സ്വാഗതവും ഷറഫുദ്ധീന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!