Breaking News
ഈദുല്‍ ഫിത്വറിന് സ്വകാര്യ മേഖലക്ക് മൂന്ന് ദിവസം അവധി
അമാനുല്ല വടക്കാങ്ങര
ദോഹ. ഈദുല്‍ ഫിത്വറിന് ഖത്തറില്‍ സ്വകാര്യ മേഖലക്ക് മൂന്ന് ദിവസം അവധി . ഖത്തര്‍ തൊഴില്‍ നിയമമനുസരിച്ച് മൂന്ന് പ്രവര്‍ത്തി ദിവസമാണ് പെരുന്നാള്‍ അവധി.
അതനുസരിച്ച് സ്വകാര്യ മേഖലക്ക് ശനി, ഞായര്‍, തിങ്കള്‍ അവധിയായിരിക്കും.
ഈ ദിവസങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഓവര്‍ ടൈം നല്‍കണമെന്നാണ് തൊഴില്‍ നിയമം അനുശാസിക്കുന്നത്.