Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി . പത്തനംതിട്ട, കോഴഞ്ചേരി വടക്കേപ്പറമ്പില്‍ കുടുംബാംഗം മാത്യു തോമസ് (60) ആണ് നിര്യാതനായത്. ദോഹ എഞ്ചിനീയറിംഗ് സര്‍വീസ് കമ്പനി ജനറല്‍ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ ഷീജ മാത്യു കെ എല്‍ എം ഡച്ച് എയര്‍ലൈന്‍സ് (ഡാര്‍വിഷ് ട്രാവല്‍ ബ്യൂറോ ) ജീവനക്കാരി ആണ്.
ഇന്ന് 4 മണിക്ക് മൃതദേഹം ദോഹ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കുന്നതും, നാളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതുമാണ്