പി.എം.സി.സി ഖത്തര്‍ ഈദ് സുഹൃദ് സംഗമം

ദോഹ. ഖത്തറിലെ പേരാമ്പ്ര കൂട്ടായ്മയായ പി.എം.സി.സി ഖത്തര്‍ കോര്‍ണീഷ് ബോക്‌സ് പാര്‍ക്കില്‍ ഈദ് സുഹൃദ് സംഗമം നടത്തി. പേരാമ്പ്രയിലെ പ്രവാസി ഫാമിലി ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ജസീര്‍ തങ്കേകണ്ടിയുടെ അധ്യക്ഷതയില്‍ അബ്ദു വാളാഞ്ചി സംഗമം ഉദ്ഘാടനം ചെയ്തു. സി.കെ.സി ഇസ്മായില്‍ , പ്രവാസി മുഹമ്മദ് , നജീബ് വി. കെ, ജാഫര്‍ മരുതേരി എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു .റിയാസ് മണാട്ട് സ്വാഗതവും ആഷിഖ് പേരാമ്പ്ര നന്ദിയും പറഞ്ഞു.