റേഡിയോ സുനോ, റേഡിയോ ഒലീവ് ഫ്ളൈ വിത്ത് ആര്.ജെ സംഘത്തിന് ദുബൈയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ദുബൈ : ഏവന്‍സ് ട്രാവല്‍ & ടൂര്‍സും മീഡിയപ്ളസും സംയുക്തമായി സംഘടിപ്പിച്ച റേഡിയോ സുനോ, റേഡിയോ ഒലീവ് ഫ്ളൈ വിത്ത് ആര്.ജെ സംഘത്തിന് ഇന്ന് ദുബൈയില്‍ ഊഷ്മളമായ സ്വീകരണം നല്കി. അല്‍ റഈസ് ഗ്രൂപ്പ് ചെയര്മാന് അഹമ്മദ് അല്‍ റഈസ്, ഏവന്‍സ് ട്രാവല്‍ & ടൂര്‍ മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, ഏവന്‍സ് ഹോളിഡേയ്സ് മാനേജര്‍ അന്‍വര്‍ സാദിഖ് അബ്ദുല്‍ സലാം എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്കി സ്വീകരിച്ചു.
നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫ്ളൈ വിത്ത് ആര്.ജെ മത്സരത്തില്‍ തെരഞ്ഞെടുത്ത പത്ത് ശ്രോതാക്കളും, റേഡിയോ സുനോ, റേഡിയോ ഒലീവ് നെറ്റ്വര്‍ക്കിന്റെ കോ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ അമീര്‍ അലി പരുവള്ളി, റേഡിയോ സുനോ പ്രോഗ്രാം ഹെഡ് അപ്പുണ്ണി, റേഡിയോ സുനോ ആര്.ജെകളായ നിസ, ഷാഫി, വിനു, ബോബി, അഷ്ടമി, ആശിയ, ജ്യോതിക, റേഡിയോ ഒലീവ് ആര്.ജെകളായ വിവേക്, സിംറന്റ്, പ്രിയങ്ക എന്നിവരടക്കമുള്ള 38 അംഗ സംഘമാണ് ദുബൈയിലെത്തിയത്.