Breaking News
അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ താരമായി ഖത്തറും ഖത്തര്‍ എയര്‍വേയ്‌സും
അമാനുല്ല വടക്കാങ്ങര
ദോഹ. ദുബൈ വേള്‍ഡ് സെന്ററില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിന്റെ മുപ്പതാമത് പതിപ്പില്‍ താരമായി ഖത്തറും ഖത്തര്‍ എയര്‍വേയ്‌സും .
ട്രാവല്‍ മാര്‍ട്ടിലെ ഏറ്റവും ആകര്‍ഷകമായ പവലിയനൊരുക്കിയ ഖത്തറും ഖത്തര്‍ എയര്‍വേയ്‌സും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധിപേരെയാണ് ആകര്‍ഷിച്ചത്.
ഫോര്‍മുല വണ്‍ ട്രയല്‍ റണ്‍ സൗകര്യവും ലോകത്ത് തന്നെ ആദ്യത്തെ മെറ്റവേര്‌സ് കാബിന്‍ ക്രൂവുമൊക്കെ ഖത്തര്‍ എയര്‍വേയ്‌സ് പവലിയനിലേക്ക് കൂടുതലാളുകളെ ആകര്‍ഷിച്ചു.
ബിസിനസ് ട്രാവലര്‍ മിഡിലീസ്റ്റ് അവാര്‍ഡ് 2023ല്‍ മികച്ച ബിസിനസ് ക്ലാസ്, മിഡിലീസ്റ്റിലെ മികച്ച എയര്‍ലൈന്‍ എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയും ഖത്തര്‍ തിളങ്ങി.
വിസിറ്റ് ഖത്തര്‍ ഖത്തറിലേക്ക് ലോകത്തെ സ്വാഗതം ചെയ്യുന്ന വിവിധ പാക്കേജുകള്‍ പരിചയപ്പെടുത്തി