- June 5, 2023
- Updated 7:39 pm
സഫാരിയില്‍ 10, 20, 30 പ്രമോഷന് തുടക്കമായി
- May 3, 2023
- News
ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 10,20,30 പ്രമോഷന് തുടക്കമായി. ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ വളരെ ചുരുങ്ങിയ നിരക്കില്‍ ലഭ്യമാകുന്ന ഈ പ്രമോഷനായി നിരവധി ഉപഭോക്താക്കളാണ് ആകാംഷയോടെ കാത്തിരിക്കുന്നത്.
പഴവര്‍ഗങ്ങള്‍ പച്ചക്കറികള്‍ മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോല്‍പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ് ഹൗസ്‌ഹോള്‍ഡ്, റെഡിമെയ്ഡ്, ഫുട്ട്‌വെയര്‍, ഇലക്ട്രോണിക്‌സ് , കമ്പ്യൂട്ടര്‍ ആക്‌സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും, ഭക്ഷ്യധാന്യങ്ങളും, തുണിത്തരങ്ങളും, അടക്കം നിരവധി ഉത്പന്നങ്ങള്‍ വെറും 10,20,30 റിയാലിന് സഫാരി ഔട്ട്ലെറ്റുകളില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.
സാദിയ ചിക്കന്‍ ഗ്രില്ലര്‍ 1400 ഗ്രാം 10 റിയാല്‍, പാര്‍ലമ്െന്റ് ബസമതി റൈസ് 5 കിലോ വെറും 20 റിയാല്‍, സ്മാര്‍ട്ട് വാച്ച് 2 എണ്ണം വെറും 30 റിയാല്‍, ഗേള്‍സ് ടീ ഷര്‍ട്ട് രണ്ട് എണ്ണത്തിന് വെറും 10 റിയാല്‍, ലേഡീസ് അബായ 2 എണ്ണത്തിന് 30 റിയാല്‍, തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.
കൂടാതെ നാവില്‍ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകള്‍ ഒരുക്കിക്കൊണ്ട് സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും, വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. കൂടാതെ ചിക്കന്‍ മജ്ബൂസ്, തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഫ്രഷ് ഫുഡിലെ ഡെലി വിഭാഗത്തില്‍ ഫ്രഷ് ജാമുകള്‍ മറ്റു ചീസ് ഐറ്റംസും ബട്ടര്‍ ബ്ലോക്ക്, ഫ്രഷ് പനീര്‍ റൂമി ചീസ്, ബീഫ് മോര്‍ട്ടഡെല്ലാ, ലെമണ്‍ പിക്കിള്‍ തുടങ്ങിയവയും ഈ 10,20,30 പ്രമോഷനില്‍ ലഭ്യമാണ്. വിവിധ തരം ജ്യൂസുകള്‍, ഡ്രിങ്കിങ് വാട്ടര്‍, ചിക്കന്‍ പാര്‍ട്‌സ് ചിക്കന്‍ നഗറ്റ്‌സ് വിവിധ ഇനം ഐസ്‌ക്രീംസ് തുടങ്ങി പാലും പാലുല്‍പന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോല്പന്നങ്ങള്‍ 10, 20, 30 റിയാലിന് ഫ്രോസണ്‍ വിഭാഗത്തില്‍ ലഭ്യമാക്കുന്നുണ്ട്. ഗ്രോസറി വിഭാഗത്തില്‍ അനവധി സ്‌നാക്‌സുകളും മറ്റു ഭക്ഷ്യ ഉല്പന്നങ്ങളും നിരത്തിയിട്ടുണ്ട്.
അതുപോലെതന്നെ ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കോസ്‌മെറ്റിക്‌സ് വിഭാഗത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും പെര്‍ഫ്യൂം, ബോഡി സ്‌പ്രേ, മേക്കപ്പ് സെറ്റ്സ് പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഒപ്പം സ്റ്റേഷനറി വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്‌കൂള്‍ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ് ഫേബര്‍ കാസില്‍, മാപ്പഡ് സ്‌കൂള്‍ കിറ്റ് വിവിധയിനം സ്റ്റേഷനറി സെറ്റുകള്‍ തുടങ്ങിയവ കൂടാതെ ടോയ്‌സ് വിഭാഗത്തിലും സ്‌പോര്‍ട്‌സ് വിഭാഗത്തിലും 10 20 30 റിയാലില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറമാണ്
ഗാര്‍മെന്റ്‌സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്‌സ് വെയര്‍, ഫൂട്ട് വെയര്‍, ലേഡീസ് ബാഗ്‌സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് വെറും 10 20 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ് വിഭാഗത്തിലാകട്ടെ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ടോര്‍ച്ചുകള്‍, കാല്‍ക്കുലേറ്ററുകള്‍, ഹെഡ്‌സെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, തുടങ്ങി ധാരാളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നിരത്തിക്കൊണ്ട് വമ്പിച്ച വിലകുറവോടു കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് ഈ 10,20,30 പ്രമോഷന്‍ ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്. ഖത്തറിലെ എല്ലാ സഫാരി ഔട്‌ലെറ്റിലും ഈ 10, 20, 30 പ്രമോഷന്‍ ലഭ്യമാണ്.

കൂടാതെ സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ സഫാരി വിന്‍ 5 നിസാന്‍ പട്രോള്‍ കാര്‍ പ്രമോഷനിലൂടെ 5 നിസാന്‍ പട്രോള്‍ 2022 മോഡല്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിട്ടുണ്ട്. ഈ മെഗാ പ്രമോഷന്‍ അബു ഹമൂറിലെ സഫാരി മാളിലും സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും പുതിതായി ആരംഭിച്ച ബര്‍വ വില്ലേജിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റും സനയ്യ സ്ട്രീറ്റ് 16 ലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റും അടക്കം ഏത് ഔട്‌ലെറ്റില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6