Uncategorized

ഐ.സി.സി സ്ഥാപകദിനമാഘോഷിച്ചു

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ കലാ സംസ്‌കാരിക കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ചറല്‍ സ്ഥാപകദിനമാഘോഷിച്ചു. മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡിയായ ഐ.സി.സി 1992 ഒക്ടോബര്‍ 26നാണ് രൂപീകരിച്ചത്.

ഐ.സി.സിയില്‍ നടന്ന സ്ഥാപകദിനാഘോഷ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായിരുന്നു. ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ്, ഐ.സി.സി അഡൈ്വസറി ചെയര്‍മാന്‍ കെ.എസ് പ്രസാദ്, ഐ.സി.സി മുന്‍ പ്രസിഡന്റുമാരായ കെ.എം വര്‍ഗീസ്, മിലന്‍ അരുണ്‍, എ.പി മണികണ്ഠന്‍, സ്ഥാപക നേതാക്കളായ എ.കെ ഉസ്മാന്‍, എന്‍.വി നദീര്‍, അസീം അബ്ബാസ്, എച്ച്.പി സിങ്ങ് ബുള്ളര്‍, ഹസന്‍ ചൊഗ്ലേ തുടങ്ങിയവര്‍ പങ്കെടുത്തു.

ഐ.സി.സി പ്രസിദ്ധീകരിച്ച മിറര്‍ സുവനീര്‍ അംബാസഡര്‍ പ്രകാശനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗേലു, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!