ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ അന്താരാഷ്ട്ര കരുതല്‍ ധനവും വിദേശ കറന്‍സി ലിക്വിഡിറ്റിയും 12.51 ശതമാനം വര്‍ധിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ അന്താരാഷ്ട്ര കരുതല്‍ ധനവും വിദേശ കറന്‍സി ലിക്വിഡിറ്റിയും കഴിഞ്ഞ മാര്‍ച്ചില്‍ കുതിച്ച് 237.095 ബില്യണ്‍ റിയാലിലെത്തി. 12.51 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 210.716 ബില്യണ്‍ റിയാലായിരുന്നു
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഞായറാഴ്ച പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മാസം അവസാനത്തോടെ അതിന്റെ ഔദ്യോഗിക കരുതല്‍ ശേഖരത്തില്‍ 25.486 ബില്യണ്‍ റിയാല്‍ വര്‍ധിച്ച് 178.885 ബില്യണ്‍ റിയാലിലെത്തി. ബോണ്ടുകളുടെയും വിദേശ ട്രഷറി ബില്ലുകളുടെയും സെന്‍ട്രല്‍ ബാലന്‍സ് വര്‍ദ്ധിപ്പിച്ചതാണ് പ്രധാനമായും വര്‍ദ്ധനക്ക് കാരണം.
ഔദ്യോഗിക കരുതല്‍ ശേഖരത്തില്‍ വിദേശ ബോണ്ടുകളും ബില്ലുകളും, വിദേശ ബാങ്കുകളിലെ ക്യാഷ് ബാലന്‍സുകളും, സ്വര്‍ണ്ണ ഹോള്‍ഡിംഗുകളും, പ്രത്യേക ഡ്രോയിംഗ് അവകാശ നിക്ഷേപങ്ങളും, അന്താരാഷ്ട്ര നാണയ നിധിയിലെ ഖത്തറിന്റെ വിഹിതവും ഉള്‍പ്പെടുന്നു.