Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

യുണീഖ് ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ 2023 മെയ് 12 വെള്ളിയാഴ്ച ബിര്‍ള പബ്ലിക് സ്‌കൂളില്‍


അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സിംഗ് സംഘടനയായ യുണിഖിന്റെ ഈ വര്‍ഷത്തെ നഴ്‌സസ് ദിനാഘോഷം മെയ് 12ന് വെള്ളിയാഴ്ച ബിര്‍ള പബ്ലിക് സ്‌കൂളില്‍ വെച്ച് വൈകീട്ട് 3 മുതല്‍ 9 മണി വരെ നടക്കും.

ഔദ്യോദിക ഉല്‍ഘാടനം ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫേഴ്‌സ് അഞ്ചലീന പ്രേമലത നിര്‍വഹിക്കും. ഖത്തര്‍ ആര്‍മ്ഡ് ഫോഴ്സ് മേജര്‍ ജനറല്‍ ഡോ:അസ്സദ് അഹ്‌മദ് ഖലീല്‍ അസ്സദ്, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആക്ടിങ് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ മറിയം നൂഹ് മുതാവ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് സാദിയ അഹ്‌മദ്, മറ്റ് വിവിധ നഴ്‌സിംഗ് ഓഫീസര്‍മാര്‍, ഐ ബി പി സി പ്രസിഡന്റ് ജാഫര്‍ സാദിക്ക്, ഡോ:മോഹന്‍ തോമസ്, മറ്റ് ഇന്ത്യന്‍ അപെക്‌സ് ബോഡി പ്രസിഡന്റുമാര്‍ തുടങ്ങിയര്‍ പങ്കെടുക്കും.

ഇന്ത്യന്‍ നഴ്‌സുമാരുടെ വിവിധ മേഖലകളിലെ സേവനങ്ങള്‍ മുന്‍നിര്‍ത്തി അവാര്‍ഡു ദാനവും, ഖത്തറിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള ഇന്ത്യന്‍ നഴ്‌സുമാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും, നഴ്‌സിംഗ് കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാ പ്രകടനങ്ങളും, ഖത്തറിലെ പ്രശസ്ത ഗായകര്‍ ചേരുന്ന സംഗീത നിശയും അരങ്ങേറും.

ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ നഴ്‌സുമാരെയും കുടുംബത്തെയും പരിപാടിയിലേക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button