ക്യു ബോക്‌സ് കണ്ടൈനേഴ്സ് & ഫുഡ് ട്രക്ക് കമ്പനി ജേഴ്സി സമ്മാനിച്ചു
ദോഹ. തമിഴ്‌നാട് ഫിസിക്കലി ചാലന്‍ജ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഈ മാസം ചെന്നൈയില്‍ വെച്ച് നടത്തുന്ന ഭിന്നശേഷിക്കാരുടെ സൗത്ത് സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കേരള ഡിഫറെന്റലി ഏബിള്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ടീമിന് ഒഫീഷ്യല്‍ ജേഴ്സി സമ്മാനിച്ചുകൊണ്ട് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യു ബോക്‌സ് കണ്ടൈനേഴ്സ് & ഫുഡ് ട്രക്ക് കമ്പനി . തൃശൂര്‍ ജോയ്സ് പാലസില്‍ വെച്ച് നടന്ന ചടങ്ങില്‍ ടീം ക്യാപ്റ്റന്‍ റഈസ് മറ്റു സീനിയര്‍ പ്ലയെര്‌സ് ആയ കരീം (അസോസിയേഷന്‍ സെക്രെട്ടറി), മിഥുന്‍ എന്നിവര്‍ ക്യു ബോക്‌സ് സി.ഇ.ീ നിഷാം ഇസ്മായില്‍ ഇന്‌ടെ കയ്യില്‍ നിന്ന് ജേര്‍സികള്‍ ഏറ്റുവാങ്ങി. സൗത്ത് ഇന്ത്യ ഏകദിന ചാമ്പ്യന്‍ഷിപ്പിന്റെ നിലവിലെ റണ്ണേഴ്സ് അപ്പ് ആണ് കേരള ടീം . കരീം കെ എം മലപ്പുറം , അലി പടാര്‍ കാസര്‌കോഡ് റഈസ് കാലിക്കറ്റ് , ആകാശ് തിരുവനന്തപുരം എന്നിവര്‍ ദേശിയ ടീം അംഗങ്ങള്‍ ആണ്