Uncategorized

ഖത്തര്‍ സമ്പദ് വ്യവസ്ഥ പരിഷ്‌ക്കരണങ്ങളുടെ തിളങ്ങുന്ന മാതൃക ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ സമ്പദ് വ്യവസ്ഥ പരിഷ്‌ക്കരണങ്ങളുടെ തിളങ്ങുന്ന മാതൃകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ അഭിപ്രായപ്പെട്ടു. എല്ലാ വെല്ലുവിളികളെയും ക്രിയാത്മകമായി അതിജീവിച്ച് മുന്നേറുന്ന ഖത്തര്‍ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തെ അവര്‍ പ്രശംസിച്ചു. ഖത്തറിലെ ജനങ്ങള്‍ക്ക് ഭാവി സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിന് വൈവിധ്യമാര്‍ന്ന വളര്‍ച്ചയിലേക്ക് നയിക്കുന്ന സമ്പദ് വ്യലസ്ഥയാണ് ഖത്തറിന്റെ വിജയമെന്ന് അവര്‍ പറഞ്ഞു.
ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രത്യേക പരാമര്‍ശത്തില്‍, സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് എണ്ണ ഇതര മേഖലയുടെ സംഭാവന ഗള്‍ഫ് മേഖലയിലെ ഏറ്റവും ശക്തമാണെന്ന് അവര്‍ പറഞ്ഞു, ഇത് കഴിഞ്ഞ വര്‍ഷങ്ങളില്‍ പിന്തുടരുന്ന വൈവിധ്യവല്‍ക്കരണത്തിന്റെ ഫലമാണെന്ന് അവര്‍ സൂചിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!