Breaking NewsUncategorized

മജ്ലിസ് പൊതു പരീക്ഷ: തിളക്കമാര്‍ന്ന വിജയവുമായി വീണ്ടും ഖത്തറിലെ മദ്‌റസകള്‍


അമാനുല്ല വടക്കാങ്ങര

ദോഹ: കേരള മദ്റസ എജുക്കേഷന്‍ ബോര്‍ഡ് (കെ. എം. ഇ. ബി) ഏപ്രില്‍ മാസത്തില്‍ നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ഖത്തറിലെ അല്‍ മദ്റസ അല്‍ ഇസ് ലാമിയ സ്ഥാപനങ്ങള്‍ മികച്ച വിജയം കൈവരിച്ചു. വക്റ ശാന്തിനികേതന്‍ മദ്റസയിലെ ഉനൈസ് അനസ് 540 ല്‍ 539 മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ അല്‍ഖോര്‍ അല്‍ മദ്റസ അല്‍ ഇസ് ലാമിയയിലെ അമല്‍ ഫാതിമ മുജീബ് 537 മാര്‍ക്ക് നേടി മൂന്നാം റാങ്ക് നേടി. വക്റ ശാന്തിനികേതന്‍ മദ്റസയിലെ തന്നെ വിദ്യാര്‍ത്ഥികളായ നാജിഹ് ജവാദ് (536) നാലാം റാങ്ക്, മുഹമ്മദ് നസാന്‍ അന്‍വര്‍ (535) അഞ്ചാം റാങ്ക്, സഹ്റാന്‍ അബീബ് (534) ആറാം റാങ്ക്, 532 മാര്‍ക്ക് വീതം നേടി ലംഹ ലുഖ്മാന്‍, സെബ ഖദീജ ഷാനിദ് എന്നിവര്‍ എട്ടാം റാങ്കും നേടി. ദോഹ മദ്റസയിലെ ഷസ്ഫ ഷുഹൈബ്, സെന്‍ഫ ഹാഷിം എന്നിവര്‍ 531 വീതം മാര്‍ക്ക് നേടി ഒമ്പതാം റാങ്ക് പങ്കു വെച്ചപ്പോള്‍ 530 മാര്‍ക്ക് നേടി ദോഹ മദ്റസയിലെ നിയ നിലോഫര്‍, സ്‌കോളേഴ്‌സ് മദ്റസയിലെ സൈറ മറിയം എന്നിവര്‍ പത്താം റാങ്കും നേടി, നാല് മദ്‌റസകളിലായി ആകെ 207 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊതു പരീക്ഷ എഴുതിയത്.

ആകെ 88 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ ശാന്തിനികേതന്‍ വക്‌റ 100% വിജയം സ്വന്തമാക്കി. 8 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് ഉം 40 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് ഗ്രേഡും 33 പേര്‍ എ ഗ്രേഡും നേടി. 84 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ ദോഹ 5 ഫുള്‍ എ പ്ലസും 11 എ പ്ലസ് ഗ്രേഡും 27എ ഗ്രേഡും നേടിയാണ് 100% വിജയം നേടിയത്. അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ സ്‌കോളേഴ്‌സ് 24 വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ചു. ഇവിടെ 2 ഫുള്‍ എ പ്ലസും 9 പേര്‍ എ പ്ലസ് ഗ്രേഡും 7 പേര്‍ എ ഗ്രേഡും നേടി. അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ അല്‍ഖോര്‍ ഒരു ഫുള്‍ എ പ്ലസ്, 4 എ പ്ലസ് ഗ്രേഡ്, 4 എ ഗ്രേഡ് എന്നിവയോടൊപ്പം 100 ശതമാനം വിജയം നേടി. ആകെ 11 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.

കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമായി ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ ഏറ്റവും കൂടുതല്‍ റാങ്കുകളും എ പ്ലസും, ഏറ്റവും കൂടുതല്‍ എ ഗ്രേഡും നേടിയ സ്ഥാപനമെന്ന ബഹുമതി വക്‌റ ശാന്തിനികേതന്‍ മദ്റസക്കു ലഭിച്ചു.

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍:

എ എം ഐ ശാന്തിനികേതന്‍ വക്‌റ – ഫുള്‍ എ പ്ലസ്: ഉനൈസ് അനസ്, നാജിഹ് ജവാദ് , മുഹമ്മദ് നസാന്‍ അന്‍വര്‍, സഹ്റാന്‍ അബീബ്, ലംഹ ലുഖ്മാന്‍, സെബ ഖദീജ ഷാനിദ്, നൈല ഫാതിമ, ഷെഹ്സാദ് അലി
എ പ്ലസ് ഗ്രേഡ്: ആയിഷ ബിന്‍ത് മുസ്തഫ, ഇന്‍ഷാ ഫാതിമ എം.ടി., മെഹ്ജബിന്‍ കെ.ടി., ഫവാസ് അഷ്റഫ്, മിന്‍ഹ പി. അനസ്, ഹസീബ് റിയാസ്, മുഹമ്മദ് റിഹാന്‍ എന്‍, അമാന്‍ അഹ്സന്‍, അമാന്‍ നൗഷാദ് എന്‍.കെ,, അദീല്‍ അനീസ് എം.കെ., മുഹമ്മദ് റഷ് ദാന്‍ റഈസ്, ആഷിമ മുഹമ്മദ് ഇല്‍യാസ്, ദുആ ഫില്‍സ് ടി., ഇഹ്സാന്‍ അഹ്‌മദ്, ആയിഷ ഹയ മുജീബ്, അബീദ് സമദ് ബിസ്മി, ഹിന ഫാതിമ, അസ്സ ഹഫീസ് കെ.പി., ഇഫ്ഫ സി.കെ, അമീന്‍ മുഹമ്മദ് സീതി, ഫാതിമ ലിന, നുഹ നസ്മി അബ്ദുറഹ്‌മാന്‍, മുഹമ്മദ് ലജ്വാദ്, ഫാതിമ അബ്ദുറഹ്‌മാന്‍, റിസാന്‍ മുഹമ്മദ്, മുഹമ്മദ് റൈഹാന്‍, മുഹമ്മദ് ഇമാദ് സല്‍മാന്‍, ഫര്‍ഹ ആദം, ഹംദാന്‍ പി. കെ, ദില്‍ഹാന്‍ അന്‍വര്‍, റയാന്‍ ഷാഫി, ഫര്‍സിന്‍ അലി മുംതാസ്, നബ നിസാര്‍, ഐസ ആമിന, മിന്‍ഹ അനസ്, തസ്മീന്‍ സക്കീര്‍, സൈനുല്‍ സമാന്‍, ഫര്‍ഹാന്‍ ഫൈസല്‍, അഫ്ഫാന്‍ മുഹമ്മദ് നൂറുദ്ദീന്‍, ഫൈഹ നജ്മുദ്ദീന്‍

എ എം ഐ ദോഹ – ഫുൾ എ പ്ലസ് : ഷസ്‌ഫ ഷുഹൈബ്, സെൻഫ ഹാഷിം, നിയ നിലോഫർ, ലിബാൻ അബ്ദുൽ മുനീർ, ഫാദിൽ അൻവർ
എ പ്ലസ് ഗ്രേഡ്: ഫഹ്മി മൻസൂർ, ആയിഷ മുഹമ്മദ് റാഫി, ആലിയ സഹീർ ബിസ്മി, ആയിഷ പാലക്കി, ശിസ സാദ്, സുഹാൻ നദീർ

എ എം ഐ സ്കോളേഴ്സ് – ഫുൾ എ പ്ലസ്: സൈറ മറിയം, ദാനിയ വലിയപറമ്പത്ത്
എ പ്ലസ് ഗ്രേഡ്: ലയാൻ അബ്ദുറഷീദ്, ഫാസിൽ ഹനീഫ്,മുഹമ്മദ് ഷഹബാസ്, തമന്ന മറിയം,അയാൻ അബ്ദുല്ല, ഫാദി റഹ്മാൻ, സനീം എളമ്പലശേരി

എ എം ഐ അൽ ഖോർ – ഫുൾ എ പ്ലസ്: അമൽ ഫാതിമ മുജീബ്
എ പ്ലസ് ഗ്രേഡ്: അയ്ഹാം സിറാജുൽ ഹസൻ, ഹാദിയ അബ്ദുല്ല, അംന അശ്‌റഫ്

തിളക്കമാർന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ പ്രസിഡന്റ് കാസിം ടി.കെ, വിദ്യാഭ്യാസ വിഭാഗം തലവൻ കെ.സി.അബ്ദുൽ ലത്തീഫ്, സെക്രട്ടറി മുഈനുദ്ധീൻ, മദ്‌റസ പ്രിൻസിപ്പൽമാരായ ഡോ: അബ്ദുൽ വാസിഹ് , എം.ടി. ആദം, കെ എൻ മുജീബ് റഹ്മാൻ വിവിധ മദ്റസ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡണ്ടുമാരായ റഷീദ് അഹ്മദ്, ബിലാൽ ഹരിപ്പാട്, ഹാരിസ് കെ ,ഹാരിസ് അൽ ഖോർ തുടങ്ങിയവർ അനുമോദിച്ചു.

Related Articles

Back to top button
error: Content is protected !!