ഖത്തര്‍ മ്യൂസിയങ്ങള്‍, ഗാലറികള്‍, പൈതൃക കേന്ദ്രങ്ങള്‍ എന്നിവയ്ക്കുള്ള പുതിയ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ മ്യൂസിയങ്ങള്‍, ഗാലറികള്‍, പ്രദര്‍ശനങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള പുതിയ ടിക്കറ്റ് നിരക്ക് ഖത്തര്‍ മ്യൂസിയം പ്രഖ്യാപിച്ചു.
ഖത്തര്‍ ഐ.ഡി കാര്‍ഡ് ഉള്ള ഖത്തറിലെ എല്ലാ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും താല്‍ക്കാലിക പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വേദികളിലേക്കും പൈതൃക സൈറ്റുകളിലേക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഖത്തര്‍ മ്യൂസിയം അറിയിച്ചു. അല്ലാത്തവര്‍ക്ക് ഖത്തറിലെ നാഷണല്‍ മ്യൂസിയം, ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം, 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം എന്നിവയില്‍ ഖത്തറിലെ 50 റിയാലായിരിക്കും ടിക്കറ്റ് നിരക്ക് .
എജ്യുക്കേഷന്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന മതാഫ് – അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, അല്‍ സുബാറ ഫോര്‍ട്ട് ഉള്‍പ്പെടെയുള്ള പൈതൃക കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഖത്തറിലെ താമസക്കാര്‍ക്കും അല്ലാത്തവര്‍ക്കും സൗജന്യമായിരിക്കും.
ഖത്തറില്‍ സന്ദര്‍ശകരായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും 25 പേരടങ്ങുന്ന വലിയ ഗ്രൂപ്പുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ 50% ഇളവ് അനുവദിക്കും