Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ് നേടിയ ടീം മീഡിയ പ്‌ളസിനെ ആദരിച്ചു

ദോഹ. ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ടൂളിനുളള ഗ്ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ് നേടിയ ടീം മീഡിയ പ്‌ളസിനെ മാനേജ്‌മെന്റ് ആദരിച്ചു .അക്കോണ്‍ ഹോള്‍ഡിംഗ്‌സില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. പി.എ. ശുക്കൂര്‍ കിനാലൂര്‍ , എം.പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.പി.ഷാഫി ഹാജി എന്നിവര്‍ സംബന്ധിച്ചു.

2007 മുതല്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് അമേരിക്ക, യു.കെ. ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്കുള്ള യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം അവാര്‍ഡ് നേടിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും നേരിട്ട് ബന്ധപ്പെടുത്തുകയും മികച്ച ബിസിനസിന് അവസരമൊരുക്കുകയും ചെയ്യുന്ന നൂതന സംരംഭമാണ്. കഴിഞ്ഞ 17വര്‍ഷമായി ഖത്തറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ഇന്തോ ഗള്‍ഫ് ബിസിനസ് പ്രോല്‍സാഹിപ്പിക്കുന്ന സംരംഭം എന്ന നിലക്കും ശ്രദ്ധേയമാണ്.
ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് കൂടുതല്‍ പുതുമകളോടെ സെപ്തംബറില്‍ പുറത്തിറങ്ങുമെന്ന് ടീം മീഡിയ പ്‌ളസ് അറിയിച്ചു.

Related Articles

Back to top button