Breaking NewsUncategorized
എയര്‍പ്പോര്‍ട്ടില്‍ തിരക്കേറുന്നു, യാത്രക്കാര്‍ നേരത്തെയെത്തണം
അമാനുല്ല വടക്കാങ്ങര
ദോഹ. എയര്‍പ്പോര്‍ട്ടില്‍ തിരക്കേറുന്നു, യാത്രക്കാര്‍ നേരത്തെയെത്തണം .സ്‌കൂളുകള്‍ അടക്കുവാന്‍ ഒന്നുരണ്ട് ദിവസങ്ങള്‍ കൂടിയുണ്ടെങ്കിലും സ്വദേശികളും വിദേശികളുമായി നിരവധി പേര്‍ യാത്ര ചെയ്യുന്നതിനാല്‍ ഹമദ് അന്താരാഷ്ട വിമാനത്താവളത്തില്‍ യാത്രക്കാരുടെ അഭൂതപൂര്‍വമായ തിരക്കാണ് കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെടുന്നത്.
പ്രിവിലേജ് ക്‌ളബ്ബ് യാത്രക്കാര്‍ പോലും മണിക്കൂറുകള്‍ വരിനില്‍ക്കേണ്ട അവസ്ഥയാണുള്ളത്.
മിക്ക വിമാനങ്ങളും ഓവര്‍ ബുക്ക്ഡ് ആയതിനാല്‍ കൗണ്ടറില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യുവാന്‍ വൈകിയാല്‍ യാത്ര മുടങ്ങാനും സാധ്യതയുണ്ട്. അതിനാല്‍ യാത്രക്കാര്‍ നേരത്തെയെത്തുക, പരമാവധി ഓണ്‍ ലൈനില്‍ ചെക്കിന്‍ ചെയ്യുക, അനുവദിച്ചതിലൂം കൂടുതല്‍ ലഗേജ് കൊണ്ടുപോകാതിരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഉപകാരപ്പെടും