Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

അന്താരാഷ്ട്ര തായ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് 5 മെഡലുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. തുര്‍ക്കിയില്‍ നടന്ന നിരവധി അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളിലും യുഎഇയില്‍ നടന്ന അറബ് കപ്പിലും പങ്കെടുത്ത ഖത്തറി തായ്ക്വോണ്ടോ ടീം അഞ്ച് മെഡലുകള്‍ (ഒരു സ്വര്‍ണം, രണ്ട് വെള്ളി, രണ്ട് വെങ്കലം) നേടി.

ടര്‍ക്കിഷ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തായ്ക്വോണ്ടോ ദേശീയ ടീം കളിക്കാരനായ ഒത്മാന്‍ ബൗലാറസ്, ടു-സ്റ്റാര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി.
യുഎഇയിലെ ഫുജൈറയില്‍ നടന്ന വണ്‍ സ്റ്റാര്‍ വിഭാഗത്തില്‍ അറബ് കപ്പ് മത്സരങ്ങളില്‍ ‘ഫൈറ്റിംഗ്’ വിഭാഗത്തില്‍ ഖത്തര്‍ ദേശീയ ടീം കളിക്കാര്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി.
2023 മെയ് 29 മുതല്‍ ജൂണ്‍ 6 വരെ അസര്‍ബൈജാനില്‍ നടക്കുന്ന ലോക തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഫെബ്രുവരി 10 മുതല്‍ 14 വരെ തുര്‍ക്കി ഓപ്പണില്‍ പങ്കെടുക്കാന്‍ ഖത്തറി തായ്ക്വോണ്ടോ ടീം കളിക്കാര്‍ തുര്‍ക്കിയിലേക്ക് പോകും.

Related Articles

Back to top button